കാഞ്ചന ചേച്ചി അനുവദിച്ചിരുന്നില്ലായെങ്കിൽ ശുദ്ധപ്രണയത്തിന്റെ കഥ നഷ്ടമായേനെ; മൊയ്തീന്റെ ‘കാഞ്ചനക്കുട്ടി’ക്ക് പ്രേക്ഷകരോട് പറയാനുള്ളത്

Ennu-Ninte-Moideen

ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. 1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ. മൊയ്തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാർവതി മേനോനുമാണ് ചിത്രത്തിൽ എത്തുന്നത്.

കാഞ്ചനമാലയായി വേഷമിട്ടതിന്റെ അനുഭവം പാർവതി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു. ‘കാഞ്ചന ചേച്ചി തന്റെ കഥ ലോകത്തോട് പറയാൻ അവർ അനുവാദം നൽകിയിരുന്നില്ലായെങ്കിൽ ശുദ്ധപ്രണയത്തിന്റെ പ്രതീകമായൊരു കഥ നഷ്ടമായേനെ. ഞങ്ങളുടെ പ്രയത്‌നങ്ങൾക്ക് ഒപ്പം നിന്ന ബിപി മൊയ്ദീന്റെ കുടുംബത്തോട് നന്ദിയുണ്ട്. തീയേറ്ററുകളിൽ പ്രേക്ഷകർക്ക് യഥാർത്ഥ പ്രണയം കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു ‘- പാർവതി പറയുന്നു.

Ennu ninte moideen.Starting with a gripping narration of a true story two years ago, through a very testing yet…

Posted by Parvathy on Friday, September 18, 2015

മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.

ന്യൂട്ടൻ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായികുമാർ, ബാല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ജോമോൻ ടി ജോണാണ് ക്യാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe