സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിർത്തി; റിസർവേഷൻ ടിക്കറ്റ് എടുത്തവർക്ക് മാത്രം സ്ലീപ്പർ കോച്ചിൽ കയറാം; സർക്കുലർ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പാക്കി തുടങ്ങി

തിരുവനന്തപുരം: റെയിൽവെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് വിൽപ്പന അവസാനിപ്പിച്ചു. ഇനി റിസർവേഷൻ ടിക്കറ്റ് എടുത്തവർക്ക് മാത്രമേ ഇനി സ്ലീപ്പർ കോച്ചിൽ കയറാൻ കഴിയൂ. റെയിൽവേ ബോർഡ് നേരത്തെ പുറത്തിറക്കിയ സർക്കുലർ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ഇന്നലെ മുതലാണ് നടപ്പാക്കി തുടങ്ങിയത്.

നേരത്തെ രാവിലെ ആറു മുതൽ രാത്രി ഒൻപത് വരെയുള്ള സമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റ് എടുത്ത് റിസർവേഷൻ കോച്ചുകളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ ഇത് റിസർവേഷൻ ടിക്കറ്റ് എടുത്ത് കയറുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ലീപ്പർ അവസാനിപ്പിച്ചത്.

അതേസമയം, സീറ്റ് ഒഴിവുണ്ടെങ്കിൽ ടിടിഇയുടെ അനുവാദത്തോടെ കൂടുതൽ പണം നൽകി ഓർഡിനറി ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. സാധാരണ ടിക്കറ്റുകളും പാസഞ്ചർ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിലേക്കുള്ള ടിക്കറ്റുകളും മാത്രമാണ് ഇനി സാധാരണ കൗണ്ടറുകൾ വഴി ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News