നയൻസിന്റെ ‘മായ’ ഒറ്റയ്ക്ക് കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം; സമ്മാനം നൽകുന്നത് താരം നേരിട്ട്

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ചിത്രം ‘മായ’ ഒറ്റക്കിരുന്നു കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം. അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കാണുന്നവർക്കാണ് സമ്മാനം നേടാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. എന്നാൽ കുറച്ച് നിബന്ധനകളും അണിയറപ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

തീയേറ്ററിൽ ഒറ്റക്കിരുന്നു സിനിമ കാണുമ്പോൾ പൾസോ രക്തസമ്മർദ്ദമോ ഉയരാൻ പാടില്ല. കണ്ണടക്കാനും പേടിച്ച് വിറക്കാനും പാടില്ല തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ സമ്മാനം ഉറപ്പാണ്. നിർമ്മാതാവ് സി കല്യാൺ ആണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വിജയിക്കുന്ന ഭാഗ്യവാന് സമ്മാനം നൽകുന്നത് നയൻതാര തന്നെയാണ്.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യദിവസം തമിഴ്‌നാട്ടിൽ നിന്ന് മാത്രം രണ്ടു കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News