പാർട്ടി രൂപീകരണം ഉടനില്ല; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും പാർട്ടി രൂപീകരിക്കുന്നതിന് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി മുൻകൈയെടുത്ത് പാർട്ടി രൂപീകരിക്കില്ല. ഭൂരിപക്ഷസമുദായങ്ങളുടെ അഭിപ്രായം അറിഞ്ഞ് അവരെ കൂടി ഉൾപ്പെടുത്തിയായിരിക്കും പാർട്ടി രൂപീകരികരണം. തീരുമാനമെടുക്കാനുള്ള ചുമതല യോഗം കൗൺസിലിന് വിട്ടു. വോട്ടിനിട്ടാണ് തീരുമാനം കൈക്കൊണ്ടത്. നാല് പേരൊഴികെ മറ്റെല്ലാവരും പാർട്ടി വേണമെന്ന് ആവശ്യപ്പെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel