ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും; സഞ്ജു ടീമില്‍ ഇല്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിന്റെ നായകനായി മഹേന്ദ്രസിംഗ് ധോണി തുടരും. കഴിഞ്ഞ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഏകദിന ടീമിനെയും ട്വന്റി-20 ടീമിനെയും ധോണി തന്നെയാണ് നയിക്കുക. ഹര്‍ഭജന്‍ സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, മലയാളിതാരം സഞ്ജു വി സാംസണ് രണ്ട് ടീമിലും ഇടം ലഭിച്ചില്ല. എസ് അരവിന്ദും ഗുര്‍കീരത് സിംഗുമാണ് ടീമിലെ പുതുമുഖങ്ങള്‍. എസ് അരവിന്ദ് ട്വന്റി-20 ടീമിലും ഗുര്‍കീരത് സിംഗ് മന്‍ ഏകദിന ടീമിലും അരങ്ങേറ്റം കുറിക്കും.

മൂന്ന് മാസത്തെ വിശ്രമത്തിനു ശേഷമാണ് ധോണി ടീമില്‍ തിരികെ എത്തുന്നത്. മൂന്ന് ട്വന്റി-20 മത്സരങ്ങളിലും ആദ്യ മൂന്ന് ഏകദിനത്തിലും നായകന്‍ ധോണി തന്നെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News