ഐശ്വര്യ റായ് അമ്മയാകുന്നു; അമ്മവേഷത്തില്‍ ജസ്ബായിലെ രണ്ടാംഗാനം പുറത്തിറങ്ങി

ദില്ലി: ജസ്ബായിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ് അമ്മവേഷത്തില്‍ എത്തുന്നു. കരിയറില്‍ ആദ്യമായാണ് ഐശ്വര്യ അമ്മ വേഷം കൈകാര്യം ചെയ്യുന്നത്. ജസ്ബായിലെ ഇന്ന് പുറത്തിറക്കിയ രണ്ടാം ഗാനത്തില്‍ അമ്മ-മകള്‍ ബന്ധമാണ് പ്രസ്താവിക്കുന്നത്. കഹാനിയാം എന്ന ഗാനം സംവിധായകന്‍ സഞ്ജയ് ഗുപ്ത ട്വിറ്ററിലൂടെയാണ് പുറത്തിറക്കിയത്.  അമ്മ-മകള്‍ ബന്ധത്തിന്റെ പവിത്രതയെയും തീവ്രതയെയും ശക്തമായി അടയാളപ്പെടുത്തുന്ന ഗാനമാണ് കഹാനിയാം.

കറുത്ത ട്രാക്ക്‌സ്യൂട്ടും ജാക്കറ്റും അണിഞ്ഞ് ഫിറ്റ്‌നസ് എക്‌സര്‍സൈസ് ചെയ്യുന്ന ഐശ്വര്യ, ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു കുടുംബിനിയെയാണ് ഗാനത്തില്‍ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഐശ്വര്യയുടെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ് ജസ്ബാ. ഒരു അഭിഭാഷകയുടെ കഥയാണ് ചിത്രം പറയുന്നത്. സകല പ്രതിബന്ധങ്ങളോടും പടപൊരുതി സ്വന്തം മകളെ തട്ടിക്കൊണ്ടു പോയവരില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ഐശ്വര്യ. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel