ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി; ഏഷ്യാ ഗ്രൂപ്പില്‍ തുടരും; ചെക്ക് ലോകഗ്രൂപ്പില്‍

ദില്ലി: ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ലോകഗ്രൂപ്പില്‍ പ്രവേശിക്കാനായില്ല. യുകി ഭാംബ്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ചെക്ക്‌റിപ്പബ്ലിക് ലോകഗ്രൂപ്പില്‍ പ്രവേശിച്ചു. ചെക്കിന്റെ യിരി വെസ്ലേയോടാണ് ഭാംബ്രി തോറ്റത്. ഒന്നിനെതിരെ മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ചെക്കിന്റെ ലോകഗ്രൂപ്പ് പ്രവേശം. ഇതോടെ ഇന്ത്യ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ തന്നെ തുടരും. ലോകഗ്രൂപ്പ് പ്ലേഓഫിലെ ആദ്യ റിവേഴ്‌സ് സിംഗിള്‍സ് മത്സരത്തില്‍ യുകി ഭാംബ്രി വെസ്ലേയോട് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 3-6, 5-7, 2-6.

ഇന്ത്യക്ക് ലോകഗ്രൂപ്പ് സാധ്യതകള്‍ സജീവമാകണമെങ്കില്‍ യുകി ഭാംബ്രിയുടെ ജയം അനിവാര്യമായിരുന്നു. എന്നാല്‍, സിംഗിള്‍സിലെ രണ്ട് മത്സരങ്ങളും തോല്‍ക്കാനായിരുന്നു ഭാംബ്രിയുടെ വിധി. ഇനി ഇന്ത്യക്ക് മത്സരങ്ങളില്ല. നിര്‍ണായകമാകുമായിരുന്ന സോംദേവ് ദേവ് വര്‍മന്‍-ലുകാസ് റോസോള്‍ മത്സരം ഇരുടീമുകളും ഉപേക്ഷിച്ചു. 2011ന് ശേഷം ആദ്യമായി ഡേവിസ് കപ്പില്‍ ലോകഗ്രൂപ്പില്‍ കയറാം എന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് വിരാമമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here