പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും; ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിഎം സുധീരന്‍

ദില്ലി: പുനഃസംഘടന നീട്ടാന്‍ നിര്‍ദ്ദേശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും. പുനഃസംഘടന വാശിയുടേയോ നിര്‍ബന്ധത്തിന്റേയോ പ്രശ്‌നമല്ല. പുനഃസംഘടന തീര്‍ക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതി. കൂടിക്കാഴ്ചയുടേതെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമാക്കാനില്ല. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ദില്ലിയില്‍ നിന്ന് മടങ്ങുന്നതെന്നും വിഎം സുധീരന്‍ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News