കാവി ഭാരതീയത എന്താണെന്നു മനസിലായി; ഭാരതത്തെ ശിലായുഗത്തിലേക്കു നയിക്കുന്നതു ചെറുക്കേണ്ടതു നമ്മുടെയെല്ലാം കടമ

എന്താണ് ബിജെപി സ്വപ്നം കാണുന്ന ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ഷ ഭാരത സംസ്‌കാരം എന്ന് ഓരോദിവസവും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ നമ്മെ ഇരുണ്ട കാലഘട്ടത്തിലേക്കെത്തിക്കുകയാണ് മൊബൈല്‍, നെറ്റ് നിരോധനത്തിലൂടേയും സ്ത്രീക്കു രാത്രി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടേയും രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്.
സ്ത്രീക്ക് ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ പാടില്ല. ആക്രമണോത്സുകരായ ലിംഗങ്ങള്‍ ആണ് ചുറ്റും. ഇതാണ് ആര്‍ഷഭാരത സംസ്‌കാരം. ഇത് തുറന്നു പറഞ്ഞ സംസ്‌കാരം എന്താണ് എന്നറിയാത്ത സാംസ്‌കാരിക മന്ത്രി ശ്രീ മഹേഷ് ശര്‍മ്മയെ അഭിനന്ദിക്കുന്നു.

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരും ലേഡി ഡോക്ടര്‍മാരും ഐടി പ്രൊഫഷനലുകളും പോലീസുകാരും ഇനിമുതല്‍ രാത്രി ഡ്യൂട്ടി ചെയ്യതെ സ്ംസ്‌കാരം കാത്തുസൂക്ഷിക്കണമെന്നാണൊ ഇവര്‍ പറയാതെ പറഞ്ഞുവയ്ക്കുന്നത്? പട്ടിക്കു പേപിടിച്ചാല്‍ പട്ടിയെ പൂട്ടിയിടുന്നതിനു പകരം കുട്ടിയെ പൂട്ടിയിടുന്നതാണോ ഭാരതീയ സംസ്‌കാരം?

നിങ്ങള്‍ എന്തു ഭക്ഷിക്കണം. എന്തു പറയണം, എന്തു കാണണം എന്തു സംസാരിക്കണം എന്തു വസ്ത്രം ധരിക്കണം എപ്പോള്‍ നടക്കണം എല്ലാം നിയന്ത്രിക്കുന്നത് അവര്‍ ആണ്. ഒരുകൂട്ടര്‍ കല്‍പിക്കുന്നു പറ്റാത്തവര്‍ മണ്ണുവിട്ടുപോകാന്‍ മല്‍സരിച്ച് ആക്രോശിക്കുന്നു മറ്റൊരുകൂട്ടര്‍ ഫത്‌വകള്‍ പുറപ്പെടുവിക്കുന്നു. ശ്വസിക്കുനതുപോലും ഫാസിസ്റ്റുകള്‍ നിയന്ത്രിക്കുമ്പോള്‍ നാം ജാഗരൂകരാകേണ്ടത് ആവശ്യമാകുന്നു.

ഋത്വിക് ഘട്ടക്കിന്റെ മേഘം മറച്ച നക്ഷത്രം പറഞ്ഞത് ആവര്‍ത്തിക്കുന്നു… ‘ആമി ബാച്‌നെ ഛായി’.. അതെ ഞങ്ങള്‍ക്ക് അതിജീവിക്കണം’… അതിനു അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക വ്യക്തിസ്വാതന്ത്ര്യത്തിലെ കടന്നുകയറ്റങ്ങളെ ചെറുക്കുക. അല്ലെങ്കില്‍ താലിബാന്‍ ഇസ്ലാമിക രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പുറകോട്ടു വലിച്ചിട്ടത് പോലെ ഇനി സംഘപരിവാരം നമ്മുടെ ഇന്ത്യയെയും ശിലായുഗത്തിലേക്ക് കൊണ്ടെത്തിക്കും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News