ബംഗ്ലാദേശ് എയ്‌ക്കെതിരായ പരമ്പര ഇന്ത്യ എയ്ക്ക്; ബംഗ്ലാദേശിനെ തോല്‍പിച്ചത് 75 റണ്‍സിന്

ബംഗളൂരു: ബംഗ്ലാദേശ് എയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 75 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ എ പരമ്പര നേടിയത്. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കപ്പെട്ട മത്സരത്തില്‍ ബൗളര്‍മാരാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 32 ഓവറില്‍ 217 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് എയ്ക്ക് നിശ്ചിത ഓവറില്‍ 141 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാബിര്‍ റഹ്മാന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി എസ് അരവിന്ദും കുല്‍ദീപ് യാദവും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം പതറി. 4 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. വണ്‍ഡൗണായി എത്തിയ സഞ്ജു സാംസണെയും കൂട്ടുപിടിച്ച് ഉന്‍മുക്ത് ചന്ദ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 41 റണ്‍സെടുത്ത് ചന്ദ് പുറത്തായ ശേഷം വന്ന സുരേഷ് റെയ്‌നയും സഞ്ജുവും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. സഞ്ജു 90 ഉം റെയ്‌ന 104ഉം റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് വന്ന കേദാര്‍ ജാദവിനും ഗുര്‍കീറത് സിംഗിനും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല.

മഴ പെയ്തതിനാല്‍ 32 ഓവറിലേക്ക് വിജയലക്ഷ്യം ചുരുങ്ങി. എന്നാല്‍ മറുപടി ബാറ്റിംഗിന് ബംഗ്ലാദേശിന് തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ രണ്ടക്കം കാണാതെ പുറത്തായി. 37 റണ്‍സെടുത്ത മോയിനുല്‍ ഹഖിന്റെയും 41 റണ്‍സെടുത്ത സാബിര്‍ റഹ്മാന്റെയും ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിന്റെ നില ഇതിനേക്കാള്‍ പരിതാപകരമായേനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News