മുസ്ലിംലീഗ് ദേശീയപതാകയെ അപമാനിച്ചു; ദേശീയപതാക ജനല്‍ കര്‍ട്ടനാക്കിയതിന് ലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ ദേശീയ പതാകയെ അപമാനിച്ചതിന് പാനൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി തൂക്കിയതിനാണ് ലീഗ് ഓഫീസിനെതിരെ കേസെടുത്തിട്ടുള്ളത്. കണ്ണൂര്‍ പാനൂരിനടുത്ത് ചെറുപറമ്പില്‍ സ്ഥതിചെയ്യുന്ന മുസ്ലിംലീഗ് ശാഖയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ ദേശീയപതാക ദുരുപയോഗം ചെയ്തതിനാണ് കേസെടുത്തിട്ടുള്ളത്.

ഇന്ന് രാവിലെയാണ് ദേശീയ പതാക ലീഗ് ഓഫീസില്‍ ജനല്‍ കര്‍ട്ടനാക്കി കെട്ടിയിരിക്കുന്നത് കണ്ടത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, മനഃപൂര്‍വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here