പ്രണയമോ ദാമ്പത്യമോ എന്തുമാകട്ടെ; തകര്‍ച്ചയുടെ അഞ്ച് ലക്ഷണങ്ങള്‍

ഒരിക്കല്‍ എല്ലാമായിരുന്ന സ്വപ്‌നങ്ങളും സ്‌നേഹവും പങ്കുവച്ചിരുന്ന ഒരാളുമായി ബന്ധം വേര്‍പിരിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ വിഷമമുണ്ടാക്കുകയും ചെയ്യും. എന്നിരുന്നാല്‍ പോലും ചില ബന്ധങ്ങള്‍ അങ്ങനെയും ഉണ്ട്. പിരിഞ്ഞേ ഒക്കൂ എന്ന അവസ്ഥയിലാകുന്നവ. പിരിഞ്ഞ് പുതിയ ജീവിതം തുടങ്ങേണ്ടത് അനിവാര്യമാകുന്ന ചില ഘട്ടങ്ങള്‍. ഇത്തരം ഘട്ടങ്ങളില്‍ രണ്ടുചിന്തയുണ്ടാവുക സ്വാഭാവികമാണ്. ഒന്ന് ബന്ധം പിരിയാനുള്ള വിഷമം. രണ്ട്, തുടര്‍ന്നു കൊണ്ടു പോകാനുള്ള പ്രയാസം. ഇത്തരം ഘട്ടങ്ങളില്‍ തീരുമാനം എടുക്കാന്‍ ഉതകുന്ന ബന്ധം തകരുന്നതിന്റെ അഞ്ച് ലക്ഷണങ്ങള്‍ ചുവടെ പറയുന്നു.

1. പ്രണയം നഷ്ടമാകുന്നു

ഇരുവരും പരസ്പരം അടുത്തത് പ്രണയത്തിന്റെ പേരിലായിരുന്നു. പരസ്പരം ഇഷ്ടപ്പെട്ടു. ദിവസങ്ങള്‍ ചെല്ലുംതോറും ആ സ്‌നേഹം വളരുകയും അതിരുകളില്ലാതെ വളരുകയും ചെയ്തു. എന്നാല്‍, പിന്നീട് പതിയെ ആ സ്‌നേഹം എന്തു കൊണ്ടോ കുറഞ്ഞു വരുന്നു. പലപ്പോഴും സംസാരത്തില്‍ പോലും ആ പഴയ സ്‌നേഹം കാണാനാവുന്നില്ല. എങ്കില്‍ അതിനര്‍ത്ഥം ആ സ്‌നേഹം നഷ്ടമായിരിക്കുന്നു എന്നാണ്. പിന്നീട് ബന്ധം തുടരുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നര്‍ത്ഥം.

2. ആശയവിനിമയത്തിലെ പോരായ്മ

ഒരിക്കല്‍ സൂര്യന് കീഴിലെ എന്തുകാര്യങ്ങളും നിങ്ങള്‍ തമ്മില്‍ പങ്കുവച്ചിരുന്നു. അന്ന് നിങ്ങള്‍ക്കിടയില്‍ യാതൊരു വിടവും ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കുകയും ചെയ്യും. എന്നാല്‍, പതുക്കെ ആശയവിനിമയത്തില്‍ വിള്ളല്‍ വീഴുന്നുണ്ടോ. നിര്‍ബന്ധിച്ചാല്‍ മാത്രം എന്തെങ്കിലും പറയുന്ന അവസ്ഥ. ഏറെ നേരം നീണ്ടുനില്‍ക്കുന്ന നിശ്ശബ്ദത. ഇതാണ് അവസ്ഥയെങ്കില്‍ ആ ബന്ധം തുടരുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം അത്യാവശ്യമായിരിക്കുന്നു എന്നര്‍ത്ഥം.

3. രാത്രി വൈകുവോളമുള്ള ജോലി

ബന്ധത്തിന്റെ തുടക്കത്തില്‍ ജോലിസ്ഥലത്തുനിന്ന് വളരെ വേഗത്തില്‍ വീട്ടില്‍ മടങ്ങി എത്തിയിരുന്നു. വേഗത്തില്‍ വീടെത്താനായിരുന്നു കൊതി. ജോലി എത്രത്തോളം തെരക്കു പിടിച്ചതായാലും പ്രശ്‌നമില്ലെന്നായിരുന്നു ആ സമയങ്ങളിലെ ചിന്ത. എന്നാല്‍, പോകെപ്പോകെ കാലക്രമേണ അതെല്ലാം മാറി. വൈകിയാലും കുഴപ്പമില്ലെന്നായി. രാത്രി വൈകുവോളം കാര്യമില്ലെങ്കില്‍ പോലും ഓഫീസില്‍ തുടരുക ഒരു ശീലമാക്കി മാറ്റി എടുത്തു. എങ്കില്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നിങ്ങളുടെ ദാമ്പത്യബന്ധത്തിന് എന്തുപറ്റിയെന്ന്. അവിടെ ബന്ധം തുടരുന്ന കാര്യം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

4. പങ്കാളിയുടെ ചിട്ടകള്‍ അസഹ്യമാകുന്നു

പങ്കാളിയുടെ ചിട്ടകളും ശീലങ്ങളുമായിരുന്നു ഒരിക്കല്‍ നിങ്ങളുടെ ലോകം. അവരുടെ ചിട്ടകളിലെയും ജീവിതശൈലികളിലെയും ഓരോ ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ മാറ്റത്തിന്റെ കാരണം പോലും നിങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ അതേകാരണം തന്നെ നിങ്ങളെ അസഹ്യരാക്കുന്നുണ്ടോ. പങ്കാളിയുടെ ഏതൊരു ചെറിയ ചിട്ടയും നിങ്ങളെ അലോസരാക്കുന്നുണ്ടോ. എങ്കില്‍ ആ ബന്ധം തുടര്‍ന്നു പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണര്‍ത്ഥം.

5. ഏത് കാര്യത്തിനും വഴക്കുണ്ടാകുന്നു

നിസാരമെന്നും നല്ലതെന്നും തോന്നുന്ന കാര്യങ്ങള്‍ പോലും വഴക്കിലേക്ക് നീങ്ങുന്നുണ്ടോ. ബന്ധം തുടങ്ങുമ്പോള്‍ ഇതെല്ലാം നിങ്ങള്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാല്‍, കാലക്രമേണ ആ ചെറിയ കാര്യങ്ങള്‍ തന്നെ നിങ്ങളുടെ വഴക്കിന് ഇടവരുത്തി. വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് മാത്രമല്ല ജോലിസ്ഥലത്തും പ്രശ്‌നമാക്കുന്നുണ്ടെങ്കില്‍ അത് ബന്ധം തുടരാനാവാത്ത സ്ഥിതിയാണെന്നര്‍ത്ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News