തുര്‍ക്കി തീരത്ത് നിലവിളികള്‍ നിലയ്ക്കുന്നില്ല; അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 13 മരണം

ഇസ്താംബുള്‍: തുര്‍ക്കിയുടെ തീരത്ത് നിലവിളികള്‍ ഇനിയും നിലച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് അയ്‌ലന്‍ കുര്‍ദിക്ക് ശേഷം മറ്റൊരു കുരുന്നു ശരീരം കൂടി തുര്‍ക്കി തീരത്ത് അടിഞ്ഞത്. ഇപ്പോഴിതാ നാലു കുരുന്നുജീവനുകള്‍ അടക്കം 13 പ്രാണനുകളാണ് തുര്‍ക്കി തീരത്ത് പൊലിഞ്ഞത്. തുര്‍ക്കി തീരത്ത് ഇന്ന് ഉച്ചയോടെയാണ് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 13 പേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്. തുര്‍ക്കി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

46 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കി തുറമുഖത്ത് നിന്നും ഗ്രീക്ക് ദ്വീപുകളിലേക്ക് കുടിയേറുന്നവരായിരുന്നു അവര്‍. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 20 പേരെ രക്ഷപ്പെടുത്തി. 13 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ഏത് രാജ്യത്ത് നിന്നുള്ളവരാണ് അഭയാര്‍ത്ഥികള്‍ എന്ന് വ്യക്തമായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാമത്തെ ബോട്ടാണ് ഒരുദിവസം തന്നെ മുങ്ങിയത്. ഗ്രീക്ക് കോസ്റ്റ്ഗാര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലെസ്‌ബോസ് ദ്വീപിന് സമീപം മറ്റൊരു ബോട്ട് മുങ്ങി ഡസനോളം ആളുകളെ കാണാതായിട്ടുണ്ട്.

ഇന്നലെ തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് കടക്കാനൊരുങ്ങിയ ഒരു സിറിയന്‍ പെണ്‍കുട്ടി മുങ്ങിമരിച്ചിരുന്നു. അഞ്ചുവയസ്സുകാരിയായ ഇവളുടെ
ചിത്രവും മ്ാധ്യമങ്ങളില്‍ അയ്‌ലന്‍ കുര്‍ദിക്ക് ശേഷം ചര്‍ച്ചയാവുകയും ചെയ്തു. ഇതുവരെ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ കടല്‍ കടക്കുന്നതിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News