സിസ്റ്റര്‍ അമലയുടെ കൊലപാതകം; മഠത്തില്‍ നിന്നും രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തി; മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്ന് നിഗമനം

കോട്ടയം: പാലായിലെ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില്‍ വഴിത്തിരിവായേക്കാവുന്ന തെളിവ് കണ്ടെടുത്തു. രക്തക്കറ പുരണ്ട മണ്‍വെട്ടിയാണ് കണ്ടെടുത്തത്. മഠത്തില്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഈ മണ്‍വെട്ടി. മഠത്തിലെ കോണിപ്പടിക്കടിയില്‍ നിന്നാണ് മണ്‍വെട്ടി കണ്ടെത്തിയത്. ഇത് വിദഗ്ധ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഈ മണ്‍വെട്ടിയുടെ പിന്‍ഭാഗം ഉപയോഗിച്ചാണ് സസ്റ്ററുടെ തലയ്ക്കടിച്ചതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ അമല പാലാ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കഴിഞ്ഞ ദിവസം മാഹി പൊലീസില്‍ കീഴടങ്ങിയിരുന്നു. കോട്ടയം കുമ്മനം ഖദരിയ മന്‍സിലില്‍ നാസര്‍ എന്നയാളാണ് കീഴടങ്ങിയത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്. സാധാരണ കോണ്‍വെന്റിലോ വീട്ടിലോ മോഷണമോ അപരിചിതനെ കാണുകയോ ചെയ്താല്‍ പൊലീസിനെ അറിയിക്കുന്നതിന് പകരം മൂടിവച്ചത് ദുരൂഹതയ്ക്കിടയാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News