സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 15 ആപ്ലിക്കേഷനുകള്‍

ലൈഫ്‌സ്റ്റൈല്‍, സോഷ്യല്‍ മീഡിയ, ട്രാവല്‍ പ്ലാനര്‍ അങ്ങനെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ നിരവധിയാണ്. എന്നാല്‍ നമുക്ക് ഉപയോഗ യോഗ്യമായ ആപ്ലിക്കേഷനുകളെ തിരിച്ചറിയേണ്ടതുണ്ട്. സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ശരാശരി 25 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പത്ത് ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.

ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചര്‍, സ്‌നാപ് ചാറ്റ്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയവയാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യത്തിനായി ഉപയോഗപ്പെടുത്താവുന്നവ. ഗൂഗിളിന്റെ മാപ്‌സ്, മ്യൂസിക്, യൂട്യൂബ് എന്നിവയും കിന്‍ഡില്‍ ഇ ബുക് വായനയ്ക്കും ഇന്‍സ്റ്റഗ്രാം ഫോട്ടോ ഷെയറിംഗിനും ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം നിര്‍മാതാക്കള്‍ തന്നെ ലഭ്യമാക്കുന്നുണ്ട്.

സ്മാര്‍ട്‌ഫോണ്‍ തികച്ചും വ്യക്തിപരമായ ഉപയോഗത്തിനാണ്. അതുപോലെയാണ് അതില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും. സ്വകാര്യത വലിയ വിഷയമായതിനാല്‍ ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ അല്‍പമെങ്കിലും ഗൗരവമായി എടുത്തിട്ടുവേണം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍. ഫോണിനും കൂടി ഗുണകരമാകുന്ന ആപ്ലിക്കേഷനുകള്‍ വേണം തെരഞ്ഞെടുക്കാന്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന ചില ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.

1. വൈഫൈ മാപ്പര്‍
സ്ഥിരം യാത്രികര്‍ക്ക് വേണ്ടിയുള്ളതാണ് വൈഫൈ മാപ്പര്‍. ലോകത്തെമ്പാടുമുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ അറിയിക്കും.

2. ഹിയര്‍ മാപ്‌സ്
ഗൂഗിള്‍, ആപ്പിള്‍ മാപ്പുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം ലഭ്യമാണ്. നോക്കിയ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ആപ്ലിക്കേഷനാണ് ഹിയര്‍. ഓഫ്‌ലൈനിലും ട്രാന്‍സ്‌പോര്‍ട്ട്, റെസ്‌റ്റോറന്റ്, ഷോപ്പിംഗ് വിവരങ്ങള്‍ നോക്കിയയുടെ ഹിയര്‍ തരും.

3. സോംഗ് കിക്ക്
സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതാണ് സോംഗ്കിക്ക്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ പ്രൊഫൈല്‍, ഗ്യാലറി, സംഗീത ശേഖരം എന്നിവ പരിശോധിക്കും. ഇഷ്ടപ്പെട്ട സംഗീതവും ഗായകരെയും എല്ലാം ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്കെത്തിക്കും. പക്ഷേ ഒരൊറ്റ പ്രശ്‌നം. നിങ്ങളുടെ മൊബൈല്‍ പഴ്‌സിലെ കാശ് പോകുന്ന വഴിയറിയില്ല.

4. മാജിക് പിയാനോ
സംഗീതത്തിന്റെ മാസ്മരികത ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി തയ്യാറാക്കിയത്. പിയാനോ വായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും ഉപയോഗിക്കാം. സംഗീതത്തിനൊപ്പം പിയാനോ വായിക്കാം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ദൂരെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പവും പിയാനോ സംഗീതം ആസ്വദിക്കാം.

5. ഗുഡ്‌റീഡ്‌സ്
വായന ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ആപ്ലിക്കേഷന്‍. ഇഷ്ട പുസ്തകങ്ങള്‍ നിങ്ങളെത്തേടിയെത്തും. ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ബുക്കിനെപ്പറ്റിയുള്ള വിശദാംശങ്ങളും ലഭിക്കും.

6. പെരിസ്‌കോപ്പ്
തത്സമയ വീഡിയോ സംവാദത്തിന് ഉപയോഗിക്കാവുന്നതാണ് പെരിസ്‌കോപ്പ്. സെലബ്രിറ്റികള്‍ക്ക് ആരാധകരോട് സംവദിക്കാം. ജേര്‍ണലിസ്റ്റുകള്‍ക്കും ഏരെ ഉപയോഗപ്രദമാണിത്.

7. വിഎസ്‌സിഒ കാം
ഫോട്ടോ എടുക്കുന്നവര്‍ക്ക വേണ്ടിയുള്ള ആപ്ലിക്കേഷന്‍. കൂടുതല്‍ വ്യക്തതയോടെ ചിത്രങ്ങള്‍ എടുക്കുന്നതിനും എഡിറ്റിംഗിനും ഉള്ള സംവിധാനം ഈ ആപ്ലിക്കേഷനിലുണ്ട്.

8. പിന്ററസ്റ്റ്
ഫേസ്ബുക്ക്, ട്വിറ്റര്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു സോഷ്യല്‍ മീഡിയയില്‍ കണ്ട കാര്യം പിന്നീട് വായിക്കാന്‍ വേണ്ടി പിന്‍ ചെയ്യാം.

9. സ്വിഫ്റ്റ് കീ കീബോര്‍ഡ്
അക്ഷരങ്ങള്‍ മാത്രം അടങ്ങുന്നതാവും നിങ്ങളുടെ മൊബൈലിലെ കീബോര്‍ഡ്. ആട്ടോ കറക്ഷന്‍, ഇമോജി, തീമുകള്‍, ട്രാന്‍സിലേഷന്‍ എന്നിവയടങ്ങുന്ന കീബോര്‍ഡാണ് സ്വിഫ്റ്റ് കീ കീബോര്‍ഡ് നല്‍കുന്നത്.

10. മൈക്രോസോഫ്റ്റ് ട്രാന്‍സിലേറ്റര്‍
വാക്കുകളും ശൈലികളും ഉള്‍പ്പടെയുള്ളവ പരിഭാഷപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ട്രാന്‍സിലേറ്റര്‍ കൊണ്ട് കഴിയും. 50ല്‍ അധികം ഭാഷകളും അവയുടെ ഉച്ഛാരണവും ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും.

11. യാഹൂ വെതര്‍
നമ്മുടെ പ്രദേശത്തെ കാലാവസ്ഥയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ യാഹൂവെതര്‍ നല്‍കും. ഓരോ മണിക്കൂറിലെയും കാലാവസ്ഥയെപ്പറ്റിയും അപ്‌ഡേറ്റഡ് ആണ് യാഹൂ വെതര്‍.

12. മൈഫിറ്റ്‌നസ്പാല്‍
ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണം, അതിന്റെ കലോറി മൂല്യം, തുടങ്ങിയവ രേഖപ്പെടുത്താം. ഇതിന് അനുസരിച്ച് ഫിറ്റ്‌നസ് ക്രമീകരിക്കാം. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.

13. ക്ലൂ – പീരിയഡ് ട്രാക്കര്‍
ആര്‍ത്തവ ദിനങ്ങള്‍ കണക്കാക്കി ഫെര്‍ട്ടിലിറ്റി സൈക്കിള്‍ മനസിലാക്കാം. ഗര്‍ഭധാരണം ഉള്‍പ്പടെയുള്ളവ ക്രമീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ ആപ്ലിക്കേഷന്‍ തരും.

14. സോംബീസ് റണ്‍
നടത്തശീലം ക്രമീകരിക്കാനും ശരീരത്തിന് നവോന്മേഷം പകരാനുള്ള നിര്‍ദ്ദേശങ്ങളും സോംബീസ് റണ്‍ നല്‍കും.

15. വണ്‍പാസ്‌വേര്‍ഡ്
നിരവധി പാസ്‌വേര്‍ഡുകള്‍ ഓര്‍മ്മിച്ച് വയ്‌ക്കേണ്ടിവരുന്നവര്‍ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷന്‍. സുരക്ഷിതമായി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News