ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹാപ്രതിഭ

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഡാല്‍മിയ ബിസിസിഐയുടെ ഇടക്കാല അധ്യക്ഷ സ്ഥാനമേറ്റെടുത്തത്.

നേരത്തെ രണ്ട് തവണ ബിസിസിഐ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹി സ്ഥാനത്തുനിന്നാണ് അന്തര്‍ദേശീയ നേതൃത്വം വരെ എത്തിയത്. കൊല്‍ക്കത്തയില്‍ വ്യവസായി കൂടിയാണ് ഡാല്‍മിയ. വിക്കറ്റ് കീപ്പര്‍ ആയാണ് ഡാല്‍മിയയുടെ ക്രി്ക്കറ്റിലേക്കുള്ള രംഗപ്രവേശം. 1997ല്‍ എതിരില്ലാതെ ഐസിസി അധ്യക്ഷ സ്ഥാനത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News