പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കഞ്ചിക്കോട് സത്രപ്പടിയില്‍ ദിനേശനാണ് ആദ്യം ആക്രമിക്കപ്പെട്ടത്. വൈകിട്ടോടെയായിരുന്നു സംഭവം. തുടര്‍ന്ന് സതീഷ്, അജീഷ്, സുരേഷ് എന്നീ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ദിനേശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് 3പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി എട്ടു മണിയോടെയാണ് കഞ്ചിക്കോട് സത്രംപടിയില്‍ സിപിഐഎം പ്രവര്‍ത്തകനായ ദിനേശന് വെട്ടേറ്റത്. ബൈക്കില്‍ വന്നിറങ്ങിയ ദിനേശനെ പുറകിലൂടെ ആയുധങ്ങളുമായെത്തിയ എട്ടംഗ ആര്‍എസ്എസ് സംഘം നിലത്ത് തളളിയിട്ട ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ദിനേശനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അരമണിക്കൂറിന് ശേഷമാണ് പുതുശ്ശേരിയില്‍ ആക്രമണം നടന്നത്. സംഘമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അജീഷ്, സുരേഷ് എന്നിവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തെ തുടര്‍ന്ന് പുതുശേരിയിലും കഞ്ചിക്കോടും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. എട്ട് ആര്‍എസ്എസ്-ബിജെപി ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News