ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഏതന്‍സ്: ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അലക്‌സി സിപ്രാസ് 35 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ തോല്‍വി സമ്മതിച്ചു. 300ല്‍ 144 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷത്തിന്റെ വിജയം. ഡെമോക്രാറ്റുകള്‍ക്ക് 75 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്ന അഞ്ചാമത് തെരഞ്ഞെടുപ്പാണിത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയ ഗ്രീസില്‍ നടന്ന സാമ്പത്തിക ഹിതപരിശോധനയിലും സിരിസ പാര്‍ട്ടി വന്‍വിജയം നേടിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് നേതാവ് വാന്‍ജലിസ് മെയ്മരാക്കിസ് ഇടത് നേതാവായ അലക്‌സി സിപ്രാസിനെ അബിനന്ദിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇടത് പാര്‍ട്ടിയുടെ അനുയായികള്‍ കൂട്ടത്തോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ഒഴുകി. അലക്‌സി സിപ്രാസ് പാര്‍ട്ടി ആസ്ഥാനത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സന്തോഷം പങ്കുവെച്ചു. കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും വിജയമെന്നാണ് സിപ്രസ് പ്രതികരിച്ചത്. സാമ്പത്തികപ്രസിസന്ധിയില്‍ നിന്ന് കരകയറാനുള്ള സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ക്ക് നല്‍കിയ ജനപിന്തുണയാണിതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News