കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി രോഗികളെ ഏറ്റെടുത്തു

പത്തനംതിട്ട: കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 612 കിടപ്പ് രോഗികളെ ഏറ്റെടുത്തു. മലയാലപ്പുഴയില്‍ നടന്ന ചടങ്ങ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി മരണശേഷം ശരീരം വിട്ടുനല്‍കിയ ടി.എന്‍ ശശിധരന്റെ ഭാര്യയെ ചലച്ചിത്രതാരം പ്രതാപ് പോത്തന്‍ ആദരിച്ചു. രോഗികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം സംവിധായകന്‍ അമല്‍ നീരദ് നിര്‍വഹിച്ചു. ശ്യാംലാല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍.ഉണ്ണികൃഷ്ണപിള്ള, അഡ്വ.കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here