പുകയില ഉപയോഗത്തെച്ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്ന് സഹോദരന്‍ ആത്മഹത്യ ചെയ്തു

ദില്ലി: പുകയില ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു. പുകയില ചവയ്ക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദക്ഷിണ ദില്ലിയിലെ മഹാബിര്‍ എന്‍ക്ലേവിലാണ് സംഭവം. ദീപക് കുമാര്‍ എന്ന 21കാരനാണ് സഹോദരി നീലമിനെ കൊന്ന് പിറ്റേന്ന് ആത്മഹത്യ ചെയ്തത്. ദീപക് കുമാര്‍ ഷിസോഫ്രീനിയ എന്ന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ടുബര്‍കുലോസിസ് എന്ന രോഗം കണ്ടെത്തിയ ശേഷവും ദീപക് കുമാര്‍ പുകയില ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതാണ് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ദീപക് മൂത്ത സഹോദരന്‍ അനില്‍ കുമാറിനും സഹോദരി നീലമിനും ഒപ്പമായിരുന്നു താമസം. സംഭവത്തെ കുറിച്ച് അനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായതെന്ന് പറയുന്നു. എട്ട് മണിയോടെ അയല്‍പക്കത്തു നിന്ന് ഫോണ്‍ വന്നു. അയല്‍ക്കാരി പറഞ്ഞത് ഏറെ നേരമായി ദീപകിനെയും നീലിമിനെയും കാണാനില്ലെന്നായിരുന്നു. വൈകുന്നേരം ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും അയല്‍ക്കാരി അനിലിനെ അറിയിച്ചു.

ഉടന്‍ തന്നെ അനില്‍ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ദാബ്രി ഫ് ളൈഓവറിനു നേര്‍ക്ക് ദീപക് നടന്നു പോകുന്നത് കണ്ടതായി മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. ദീപകിനെ കണ്ടെത്തി സഹോദരിയെ പറ്റി ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. വീട്ടിലെത്തിയപ്പോള്‍ ദീപകിന്റെ പെരുമാറ്റത്തില്‍ അനിലിന് സംശയം തോന്നി. നീലമിന്റെ പേരുപറയുമ്പോള്‍ ദീപക് അക്രമാസക്തമാകാന്‍ തുടങ്ങി. നീലം ബന്ധുവീട്ടില്‍ എങ്ങാനും പോയതാകും എന്നുകരുതി ഉറങ്ങാന്‍ കരുതി. പുലര്‍ച്ച നാലിന് എഴുന്നേറ്റപ്പോഴും സഹോദരി എത്തിയിരുന്നില്ല.

ദീപകിനെയും കാണാതായി അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ദീപക് തൂങ്ങിമരിച്ചതായാണ് കണ്ടത്. വീട്ടിലെത്തി ഒരു രഹസ്യ അറയുള്ളത് തുറക്കാന്‍ ചെന്നപ്പോഴാണ് ഒരു ഷോളിന്റെ അറ്റം കണ്ടത്. തുറന്നു നോക്കിയപ്പോള്‍ നീലമിനെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊന്നതായി കണ്ടെത്തി. പിന്നീടുള്ള അന്വേഷണത്തിലാണ് പുകയില ചവയ്ക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വ്യക്തമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like