സൗന്ദര്യം കൂട്ടാനും ഭക്ഷണത്തിന് രുചി പകരാനും മാത്രമല്ല; കുങ്കുമപ്പൂവിന്റെ ആരോഗ്യപരമായ പ്രത്യേകതകള്‍ എത്ര പേര്‍ക്ക് അറിയാം

കുങ്കുമപ്പൂവ് അഥവാ കേസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അതേ സുഗന്ധദ്രവ്യത്തിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. ബിരിയാണി, ഖീര്‍ തുടങ്ങി പല ഭക്ഷണസാധനങ്ങളിലും രുചി വര്‍ധിപ്പിക്കാനായി ഇതുപയോഗിക്കുന്നുണ്ട്. സൗന്ദര്യവര്‍ധനയ്ക്കും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങൡ ഒന്നായാണ് കുങ്കുമവും കുങ്കുമപ്പൂവും അറിയപ്പെടുന്നത്. ഭക്ഷണങ്ങളില്‍ നിറം വര്‍ധിപ്പിക്കാനും വാസനയ്ക്കുമായി കുങ്കുമപ്പൂവ് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ഇതിന്റെ ആരോഗ്യപരമായ പ്രത്യേകതകള്‍ എത്ര പേര്‍ക്ക് അറിയാം. കുങ്കുമപ്പൂവ് ഏതെല്ലാം രോഗങ്ങള്‍ക്ക് പ്രതിവിധിയാണെന്ന് താഴെ പറയുന്നു.

വിഷാദരോഗം

കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 30 മില്ലിഗ്രാം കുങ്കുമപ്പൂവിന്റെ സത്ത് ആറാഴ്ചയോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ വിഷാദരോഗത്തിന്റെ ലക്ഷണം പോലും മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നു

ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട രണ്ട് ഘടകങ്ങളാണ് ക്രോസെറ്റിനും ക്രോസിനും. ഈ രണ്ട് ഘടകങ്ങളും കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അള്‍ഷിമേഴ്‌സ് പോലുള്ള തലച്ചോറിലെ ക്രമക്കേടുകളോട് പൊരുതി ഓര്‍മ്മശക്തി വീണ്ടെടുക്കാനും വര്‍ധിപ്പിക്കാനും കുങ്കുമപ്പൂവിന് സാധിക്കും.

ആസ്ത്മ

ആസ്ത്മ അഥവാ വലിവ് ഇന്ന് പലരുടെയും പ്രശ്‌നമാണ്. പ്രത്യേകിച്ച് തിരക്കുള്ള നഗരങ്ങളില്‍ വസിക്കുന്നവര്‍ പുകമലിനീകരണവും മറ്റു അന്തരീക്ഷ മലിനീകരണവും മൂലം വളരെയധികം പേര്‍ ആസ്ത്മ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. കുങ്കുമപ്പൂവ് കഴിക്കുന്നത് നിങ്ങളുടെ ശ്വസനത്തെ ശുദ്ധീകരിക്കുകയും ശ്വാസകോശത്തെ അണുവിമുക്തമാക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള ഹൃദയത്തിന്

നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് കുങ്കുമപ്പൂവ്. ലൈസോപിന്‍, ക്രോസെറ്റിന്‍ തുടങ്ങി ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ ചികിത്സയില്‍ ഒരു പ്രധാന ഘടകമായി വര്‍ത്തിക്കുന്നു. രക്തചംക്രമണം ശക്തിപ്പെടുത്തി ഹൃദയത്തെ കുങ്കുമപ്പൂവ് സംരക്ഷിക്കും. ഇതിന് ഭക്ഷണത്തില്‍ കുങ്കുമപ്പൂവ് ചേര്‍ത്താല്‍ മതി.

വിശപ്പിനെ നിയന്ത്രിക്കുന്നു

ഒരു നുള്ള് കുങ്കുമപ്പൂവ് കഴിക്കുന്നത് നിങ്ങളുടെ ആസക്തിയെ നിയന്ത്രിക്കുകയും രുചികരമായ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു

ലഹരിക്ക് അടിമയാണ് മിക്കവരും. ഇതില്‍ നിന്ന് മുക്തിനേടാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. എങ്കില്‍ ഇനി കുങ്കുമപ്പൂവ് ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രോസിന്‍, സാഫ്രാനല്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ലഹരിക്ക് അടിമയാകുന്നതില്‍ നിങ്ങള്‍ക്ക് മോചനം നല്‍കുകയും ചെയ്യുന്നു.

ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാറ്റുന്നു

സ്ത്രീകളില്‍ ആര്‍ത്തവത്തിന് മുമ്പുള്ള ചില ക്ലേശങ്ങള്‍ കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ കുങ്കുമപ്പൂവ് കഴിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് 2008-ല്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. മനോനില, തളര്‍ച്ച എന്നീ കാര്യങ്ങളൊക്കെ കുങ്കുമപ്പൂവിനാല്‍ ഭേദമാക്കാം.

കാന്‍സറിന്റെ വളര്‍ച്ചയെ തടയുന്നു

കാന്‍സര്‍ ട്യൂമറിനെ വളരുന്നതില്‍ നിന്ന് തടയാന്‍ കുങ്കുമപ്പൂവിനാകുമെന്നാണ് പറയപ്പെടുന്നത്. ഇത് അത്ര കാര്യമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ട്യൂമര്‍ പടരുന്നതില്‍ നിന്ന് തടയും എന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും വിശ്വസിക്കുന്നു. കാന്‍സര്‍ ബാധിക്കാത്ത കോശങ്ങളില്‍ ബാധയില്‍ നിന്ന് രക്ഷിക്കും എന്നാണ് വിശ്വാസം.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ഒരു ആന്റി ഓക്‌സിഡന്റ് എന്നതിനു പുറമേ, കാഴ്ചശക്തിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആണ് ഇതെന്നും പഠനങ്ങള്‍ തെളിയിക്കപ്പെടുന്നു. കാഴ്ചയുടെ കോശങ്ങളില്‍ ഉണ്ടാകുന്ന ഫാറ്റി ആസിഡിന്റെ അംശത്തെ ഇല്ലാതാക്കുകയും കാഴ്ചശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here