നടൻ ശിവ കാർത്തികേയന് വിമാനത്താവളത്തിൽ മർദ്ദനമേറ്റു; മർദ്ദിച്ചത് കമൽഹാസൻ ആരാധകരെന്ന് ആരോപണം

ചെന്നൈ: തമിഴ് യുവതാരം ശിവ കാർത്തികേയനെ മധുരൈ എയർപോർട്ടിൽവെച്ച് കമൽഹാസൻ ആരാധകർ മർദ്ദിച്ചതായി ആരോപണം. കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് വരുമ്പോൾ ഒരു കൂട്ടം ആളുകൾ ശിവ കാർത്തികേയന് നേരെ പാഞ്ഞ് വന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

വരുത്തപ്പെടാത്ത വാലിബർ സംഘം എന്ന സിനിമയിൽ കമൽഹാസനെ കളിയാക്കുന്ന ഡയലോഗുകൾ ഉണ്ടായിരുന്നു. അതിന്റെ പേരിലാണ് മർദ്ദനമെന്നാണ് ഗോസിപ്പ് മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്നുണ്ട്.

എന്നാൽ, രണ്ട് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമയിലെ ഡയലോഗിന്റെ പേരിൽ ഇപ്പോൾ എന്തിനാണ് മർദ്ദിക്കുന്നത് എന്നത് വ്യക്തമല്ല. സംഭവത്തോട് പ്രതികരിക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News