ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട യുവതിയെ എൻഐഎ പിന്തിരിപ്പിച്ചു. ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓസ്‌ട്രേലിയയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതിയാണ് ഐഎസിനൊപ്പം ചേരാൻ താൽപര്യം കാണിച്ചത്. യുവതിയുടെ പിതാവ് ഇന്ത്യൻ കരസേനയിൽ ലഫറ്റനന്റ് കേണൽ ആയിരുന്നു. സിറിയയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്ന വിവരം യുവതിയുടെ ലാപ്‌ടോപ്പിൽ നിന്ന് മനസിലാക്കിയ പിതാവ് ഇക്കാര്യം എൻഐഎയെ അറിയിക്കുകയായിരുന്നു. മകളെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് എൻഐഎ ഉദ്യോഗസ്ഥർ യുവതിയെ നേരിൽ കാണുകയും ബോധവത്കരണം നടത്തുകയും ചെയ്യുകയുമായിരുന്നു.

ദില്ലി സർവകലാശാലയിൽ നിന്നും ബിരുദമെടുത്ത പെൺകുട്ടി ബിരുദാന്തര ബിരുദം നേടാനായാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. മതം മാറിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു യുവതിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here