പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി മമ്മൂട്ടിയുടെ ‘പത്തേമാരി’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. സലിം അഹമ്മദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പള്ളിക്കൽ നാരായണൻ എന്ന പ്രവാസിയുടെ ജീവിതമാണ് പറയുന്നത്. അലൈൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദ് തന്നെ തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ ജുവൽ മേരിയാണ് നായിക.
ദ ജേർണി ഓഫ് സർവൈവൽ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ശ്രീനിവാസൻ, സിദ്ദിഖ്, സലിംകുമാർ, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണൻ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. റസൂൽ പൂക്കുട്ടി ശബ്ദലേഖനം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഹരിഹരൻ, ഷഹബാസ് അമൻ, ജ്യോത്സ്‌ന എന്നിവരാണ് ഗായകർ. യു.എ.ഇയിലും ഹൈദരബാദിലുമായിരുന്നു ചിത്രീകരണം.

Get real time update about this post categories directly on your device, subscribe now.