ദില്ലി: സംവരണം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ആര്‍എസ്എസ് വീണ്ടും രംഗത്ത്. രാജ്യത്തു നിലവിലുള്ള സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായം പ്രക്ഷോഭം നടത്തുന്നതിനിടെയാണ് മോഹന്‍ ഭാഗവതി
ന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മാസികയിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
സംവരണവിഷയം രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെയൊരു നയം ഇങ്ങനെയൊരു നയം വേണമോയെന്നും എത്രനാള്‍ വേണമെന്നും ഒരു സമിതിയെ രൂപീകരിച്ചു പഠിക്കണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ പ്രത്യേക താല്‍പ്പര്യങ്ങളുള്ള തല്‍പരകക്ഷികള്‍ പലതുണ്ടാകാം. എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ആഗ്രഹങ്ങള്‍ അനുവദിച്ചു കൂടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടി സമഗ്രമായ സമീപനമാണ് വേണ്ടത്. വിശാലമായ ദേശീയ താല്‍പര്യത്തിനുള്ളില്‍ വേണം തന്റെ താല്‍പര്യങ്ങള്‍ നില്‍ക്കാനെന്നും തിരിച്ചറിയണം. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സൂക്ഷ്മമായി പ്രതികരിക്കണം. അവയ്ക്കുവേണ്ടി ഒരു പ്രക്ഷോഭവും ഉണ്ടാകാന്‍ പാടില്ല. പൗരസമൂഹത്തില്‍ നിന്നുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി വിഷയത്തില്‍ ഭരണഘനാപരമായ മാറ്റമുണ്ടാക്കണം. ഏതൊക്കെ വിഭാഗത്തിന് എത്രനാള്‍ സംവരണം വേണമെന്നും തീരുമാനിക്കണമെന്നും ഭഗവത് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post