ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കാത്തിരിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്ന് ഗായകൻ ഷഹബാസ് അമാൻ.
‘റാണി പത്മിനി’ മാരെ കാത്തിരിക്കാന്‍ വ്യക്തിപരമായിട്ട് മൂന്നു കാരണങ്ങളാണ് !1 – ”മഞ്ജു വാര്യര്‍ ഇല്ലാതായി എന്ന് നമ്മ…
Posted by Shahabaz Aman on Sunday, September 20, 2015
ചിത്രം ഒക്ടോബർ 23ന് തീയേറ്ററുകളിൽ എത്തും. മഞ്ജു വാര്യരും (റാണി), റിമ കല്ലിങ്കലും (പത്മിനി) പ്രധാനവേഷത്തിലുള്ള സിനിമയിൽ നായകനില്ല. രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. സംഗീതം ബിജിപാൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here