സ്ലീപ്പര്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും; വിവാദ തീരുമാനം ദക്ഷിണ റെയില്‍വെ റദ്ദാക്കി

തിരുവനന്തപുരം: സാധാരണ കൗണ്ടറുകള്‍ മുഖേന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി. ദക്ഷിണ റെയില്‍വേയാണ് വിവാദ തീരുമാനം പിന്‍വലിച്ചത്. കേരളത്തില്‍ മാത്രം ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളിലൂടെ നല്‍കാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് സാധാരണ കൗണ്ടറുകളിലൂടെ നല്‍കേണ്ടതില്ലെന്ന വിവാദ സര്‍ക്കുലര്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News