ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഷാര്‍ജ: ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ അല്‍ മജാസിലെ അല്‍ സഫീര്‍ മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ സമീപത്തുകൂടി നടന്നുപോയ ആളാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ബുഹൈറ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ അല്‍ ഖ്വാസിമി ആശുപത്രിയിലേക്കു മാറ്റി. അറബികളുടെ കുട്ടിയാണിതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്കു കൈമാറും.

ഒരു മാസത്തിനിടെ ഷാര്‍ജയില്‍ ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ കുട്ടിയാണിത്. സെപ്റ്റംബര്‍ നാലിന് ഖോര്‍ ഫക്കാന്‍ ബീച്ചില്‍ മൂന്നുവയസുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കടല്‍തീരത്തുകൂടി കുട്ടി ഒറ്റയ്ക്കു നടന്നുപോകുന്നതു കണ്ടു പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News