ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിക്കിടന്ന രണ്ടു പേരെ രക്ഷപ്പെടുത്തി; ശേഷിക്കുന്നയാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബിലാസ്പുര്‍: ഹിമാചല്‍പ്രദേശിലെ ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിയ മൂന്നാളുകളില്‍ രണ്ടുപേരെ ദേശീയ ദുരന്ത രക്ഷാ സേന രക്ഷപ്പെടുത്തി. മണി റാം, സതീഷ് തോമര്‍ എന്നിവരെയാണ് രക്ഷിച്ചത്. ഹിര്‍ദ്യ റാം എന്നയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഒമ്പതുദിവസമായി ഇവര്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭൂനിരപ്പില്‍നിന്ന് നാല്‍പത്തിരണ്ടു മീറ്റര്‍ ഉള്ളിലാണ് ഇവര്‍ കുടുങ്ങിയത്. സമീപം മറ്റൊരു തുരങ്കം നിര്‍മിച്ചാണ് കുടുങ്ങിക്കിടക്കുന്നതിന് സമീപമെത്തിയാണ് രക്ഷിച്ചത്.

പുതിയ തുരങ്കം നിര്‍മിക്കാനുള്ള ശ്രമത്തിനിടെ അതിനായി ഉപയോഗിച്ച യന്ത്രത്തിന് കേടുപാടുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. ചില സമയങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പുയര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തുരങ്കത്തിലേക്കു വെബ് കാമറ ഇറക്കി കുടുങ്ങിക്കിടക്കുന്നവരുമായി രക്ഷാപ്രവര്‍ത്തകര്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കിര്‍താപൂര്‍- മണാലി എക്‌സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here