തിരുവനന്തപുരം: ബിജെപി നേതാക്കള്‍ അഴിമതിയുടെ ആശാന്‍മാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അഴിമതി രഹിതമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴായി. അംഗനവാടികള്‍ക്കു പോഷകാഹാരത്തിനു നല്‍കിയിരുന്ന കേന്ദ്ര വിഹിതം വെട്ടിക്കുറച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊതു മേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പല സ്ഥാപനങ്ങളും ലാഭത്തിലെത്തിച്ചതാണ്. അവയെ നശിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളെയും തകര്‍ക്കുകയാണ്. സ്വകാര്യമേഖലകളെ സഹായിക്കുന്നനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളിലെ അവസ്ഥ പരിതാപകരമാണ്. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് കാരണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here