ഖദാമത്തിന് വീണ്ടും കുവൈത്തിന്റെ അംഗീകാരം; ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന 12000 രൂപയ്ക്കു നടത്താന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈറ്റ് റിക്രൂട്ട്‌മെന്റുകള്‍ക്കു പലമടങ്ങ് ഇരട്ടി ഫീസ് ഈടാക്കിയതിന് അംഗീകാരം മരവിച്ച ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും പ്രവര്‍ത്തനത്തിന് അനുമതി. കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്കു വൈദ്യപരിശോധന നടത്താന്‍ ഖദാമത്തിനെ അനുവദിച്ചു. വൈദ്യപരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പന്ത്രണ്ടായിരം രൂപ ഈടാക്കാന്‍ അനുവദിച്ചുകൊണ്ടാണ് അംഗീകാരം നല്‍കിയത്.

മഹാരാഷ്ട്രാ ലീഗല്‍ മെട്രോളജി ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം റിക്രൂട്ടിംഗ് ഏജന്‍സികളുടെ സംഘടനയായ ഇന്ത്യന്‍ പഴ്‌സണല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും കുവൈത്തിലേക്കുള്ള ഉദ്യാഗാര്‍ഥികളും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 4000 രൂപയുടെ പരിശോധനയ്ക്കു ഖദാമത്ത് 24000 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

ഖദാമത്തിനെ വിലക്കിയപ്പോള്‍ ഖാംഗ എന്ന ഏജന്‍സിക്കായിരുന്നു വൈദ്യപരിശോധനയ്ക്ക് അനുമതി നല്‍കിയിരുന്നത്. ഖദാമത്തിന് അംഗീകാരം തിരികെ നല്‍കിയതോടെ ഖാംഗയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കുവൈത്ത് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News