ശിവ കാർത്തികേയന് ആരാധകരുടെ മർദ്ദനം; പ്രതികരണവുമായി കമൽഹാസൻ

kamal-hasan

ചെന്നൈ: തമിഴ് യുവതാരം ശിവ കാർത്തികേയനെ തന്റെ ആരാധകർ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി കമൽഹാസൻ. ശിവ കാർത്തികേയൻ സുഖമായി ഇരിക്കുന്നുവെന്നും ചർച്ച ചെയ്യാൻ മാത്രമുള്ള വിഷയമല്ലെന്ന് ഉലകനായകൻ പറഞ്ഞു. അതൊരു ചെറിയ സംഭവമാണ്. വീഡിയോ വൈറലായത് കൊണ്ടാണ് വിഷയം ചർച്ചയായത്. എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ശിവ പറഞ്ഞു.

മധുരൈ എയർപോർട്ടിൽവെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് വരുമ്പോൾ ഒരു കൂട്ടം ആളുകൾ ശിവ കാർത്തികേയന് നേരെ പാഞ്ഞ് വന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വരുത്തപ്പെടാത്ത വാലിബർ സംഘം എന്ന സിനിമയിൽ കമൽഹാസനെ കളിയാക്കുന്ന ഡയലോഗുകൾ ഉണ്ടായിരുന്നു. അതിന്റെ പേരിലാണ് മർദ്ദനമെന്നാണ് ഗോസിപ്പ് മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News