കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി; വിവാദമായ തീരുമാനങ്ങളെടുത്തത് മന്‍മോഹന്‍ സിംഗെന്ന് ദസരി നാരായണറാവു

ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി. കല്‍ക്കരി വകുപ്പിലെ വിവാദമായ തീരുമാനങ്ങള്‍ കൈകൊണ്ടത് മന്‍മോഹന്‍സിങ്ങാണെന്ന് വകുപ്പില്‍ സഹമന്ത്രിയായിരുന്ന ദസരി നാരായണറാവു വിചാരണ കോടതിയെ അറിയിച്ചു. ദില്ലിയിലെ സിബിഐ കോടതിയിലാണ് നാരായണ റാവു മൊഴി നല്‍കിയത്. സഹമന്ത്രിയായിരുന്ന തനിക്ക് ഫയലുകള്‍ നോക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ലെന്നും നാരായണ റാവു അറിയിച്ചു. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി അടക്കമുള്ളവര്‍ അഴിമതിയില്‍ മന്‍മോഹന്‍സിങ്ങിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒരു മുന്‍ സഹമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ മൊഴി നല്‍കുന്നത് ആദ്യമാണ്. 2009 മുതലുള്ള കാലഘട്ടത്തില്‍ രാജ്യത്തെ കല്‍ക്കരി ഖനികള്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News