95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ സ്‌പോര്‍ട്ട്; വില 36,880 രൂപ

ദില്ലി: ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ് സ്‌പോര്‍ട്ട് എന്ന പേരില്‍ 36,880 രൂപയ്ക്കു ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക്ക് സ്റ്റാര്‍ട്ടോടു കൂടിയ ബൈക്കിന് അലുമിനിയം ഗ്രാബ് റെയില്‍, ക്രോം മഫഌ ഗാര്‍ഡ് എന്നിവയും പുതിയതായി സജ്ജീകരിച്ചിട്ടുണ്ട്. ടിവിഎസിന്റെ ഡ്യൂറാലൈഫ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു എന്‍ജിനിലെ യന്ത്രഭാഗങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കുറച്ച് കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതിന് സഹായിക്കുന്നു.

ബജാജ് ഡിസ്‌കവര്‍, പ്ലാറ്റിന, ഹീറോ എച്ച്എഫ് ഡോണ്‍ എന്നിവയോട് മത്സരിക്കാനാണ് സ്‌പോര്‍ട്ടിലൂടെ ടിവിഎസ് ലക്ഷ്യമിടുന്നത്. ചുവപ്പ്, കറുപ്പ്, വെളുപ്പ്, നീല, മെര്‍ക്കുറി േ്രഗ എന്നിങ്ങനെ അഞ്ചുനിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News