വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍; വെള്ളാപ്പള്ളി പറയുന്നത് ചരിത്രനിഷേധം; ഗുരുദര്‍ശനങ്ങളെ സംഘവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം അപകടകരം

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എസ്എന്‍ഡിപിയെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനുള്ള നീക്കം ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ വിശ്വാസികള്‍ക്കുണ്ടെന്നും വി എസ് പറഞ്ഞു.

കുമാരനാശാന്‍ ഇരുന്ന കസേരയില്‍ ഇരുന്നു വെള്ളാപ്പള്ളി പറയുന്നതു ചരിത്രനിഷേധമാണ്. പിന്നാക്ക വിഭാഗങ്ങളും ബുദ്ധി ആര്‍ക്കും തീറെഴുതിയിട്ടില്ലെന്നു വെള്ളാപ്പള്ളി മനസിലാക്കണം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരാണ് ആര്‍എസ്എസും ബിജെപിയും. അന്നു വെള്ളാപ്പള്ളിക്കു കച്ചവടത്തിലായിരുന്നു താല്‍പര്യം. ചില പ്രമാണിമാര്‍ ഗുരുദര്‍ശനങ്ങളെ സ്വാര്‍ഥതാല്‍പര്യത്തിനായി ഉപയോഗിക്കുന്നു. ചിലര്‍ ആസൂത്രിതമായി വളച്ചൊടിക്കുന്നു. ഗുരുദര്‍ശനങ്ങളെ സംഘപരിവാരവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം അത്യന്തം ഗുരുതരമാണെന്നും വി എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here