ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സ് നടത്തും; പ്രതിമാസ ഫീസ് 9800 രൂപ

ബംഗളുരു: ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ ആരംഭിക്കുന്നു. ആറു മാസം മുതല്‍ ഒമ്പതു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളായിരിക്കും ഗൂഗിള്‍ നടത്തുക. ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കു പരിശീലനം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. 9800 രൂപയായിരിക്കും കോഴ്‌സിന്റെ പ്രതിമാസ ഫീസ്.

ആയിരം സ്‌കോളര്‍ഷിപ്പുകളും നല്‍കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അടുത്തവര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ പങ്കെടുപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here