പന്‍സാരേയ്ക്കും കല്‍ബുര്‍ഗിക്കും ശേഷം കാവി ഭീകരതയുടെ ലക്ഷ്യം നിഖില്‍ വാഗ്ലേ; കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പന്‍സാരേ കേസില്‍ അറസ്റ്റിലായ ഗേയ്ക്‌വാദിന്റെ ഫോണ്‍ സംഭാഷണം

മുംബൈ: ഗോവിന്ദ് പന്‍സാരേയ്ക്കും എം എം കല്‍ബുര്‍ഗിക്കും ശേഷം സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുതിര്‍ന്ന മറാത്തി പത്രപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലേയെയാണെന്ന് വിവരം. ഗോവിന്ദ് പന്‍സാരേ വധക്കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്തയുടെ നേതാവ് സമീര്‍ ഗേയ്ക് വാദിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞയാഴ്ചയാണ് ഗെയ്ക് വാദ് അറസ്റ്റിലായത്. അതിനു മുമ്പുതന്നെ ഇയാളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പന്‍സാരേയെ വധിച്ച മാതൃകയില്‍ വാഗ്ലേയെയും വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും പോലീസ് സംശയിക്കുന്നു. കോലാപുര്‍ പൊലീസാണ് ചോദ്യം ചെയ്യുന്നത്.

ഗെയ്ക് വാദിന്റെ അറസ്റ്റിനെത്തുടര്‍ന്നു വാഗ്ലേയ്ക്കു സുരക്ഷ നല്‍കാമെന്നു പൊലീസ് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. പൊലീസ് ഇക്കാര്യം തന്നെ അറിയിച്ചിരുന്നെന്നും എന്നാല്‍ സനാതന്‍ സന്‍സ്തയില്‍നിന്നാണ് ഭീഷണി എന്നു പറഞ്ഞിരുന്നില്ലെന്നും വാഗ്ലേ പ്രതികരിച്ചു. നാലുവര്‍ഷം മുമ്പും വാഗ്ലേക്കു സനാതന്‍ സന്‍സ്തയുടെ ഭീഷണിയുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here