അബുദാബി: ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം. പൊതു സ്ഥലങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ജനങ്ങള്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷിതത്വം ഉണ്ടെന്നുറപ്പാക്കാന്‍ സിവില്‍ ഡിഫെന്‍സ് അധികൃതര്‍ പരിശോധനയും നടത്തും.
വീടുകളില്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമായാകണമെന്നും അഗ്നിബാധയുണ്ടാകാതിരിക്കാനുള്ള കരുതലുകള്‍ സ്വീകരിക്കണമെന്നും സിവില്‍ ഡിഫെന്‍സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജസീം മുഹമ്മദ് അല്‍ മര്‍സൂഖിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇലക്ട്രിക്, ഗ്യാസ് അടുപ്പുകള്‍ ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അപകടങ്ങള്‍ക്കു സാധ്യതയില്ലെന്നു വിദഗ്ധരെക്കൊണ്ട് ഈദിനു മുമ്പു പരിശോധിച്ചുറപ്പാക്കണം. കുട്ടികള്‍ അടുക്കളയില്‍ അപായകരമായ സാഹചര്യത്തില്‍ ഇടപെടുന്നത് തടയണം. വീടുകള്‍ക്കുള്ളില്‍ ബാര്‍ബിക്യൂകളും ഗ്രില്‍ഡ് അടുപ്പുകളും ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും.
പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍, ബീച്ച് എന്നിവിടങ്ങളില്‍ കുട്ടികളുമായി പോകുന്ന മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കണം. എന്തെങ്കിലും അപകടമുണ്ടായതായി അറിവില്‍പെട്ടാല്‍ അക്കാര്യം എത്രയും വേഗം പൊലീസിനെ അറിയിക്കണം. ഏതു സമയത്തും പ്രവര്‍ത്തനസജ്ജമായിരിക്കാന്‍ സിവില്‍ഡിഫെന്‍സ്, ഫയര്‍സര്‍വീസുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ 999, 997 നമ്പരുകളില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.