റിയാദ്: ദക്ഷിണ സൗദിയില്‍ കഴിഞ്ഞദിവസം കനത്ത ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ച പ്രദേശത്തെ ആശുപത്രിയില്‍നിന്ന് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജീസാന്‍ സാനന്ത ആശുപത്രിയിലെ നഴ്‌സുമാരെ സൗദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റിയത്.
ജീസാനിലെ സാംതയില്‍ കഴിഞ്ഞദിവസം ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കഴിഞ്ഞദിവസം കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ജീസാനില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു വിഷ്ണു. രണ്ടു മലയാളികളാണ് ഇതുവരെ ഇവിടെ ആക്രമണത്തില്‍ മരിച്ചത്. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫാറൂഖാണ് മരിച്ച മറ്റൊരു മലയാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here