കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്‍പില്‍ എംഎല്‍എമാരുടെ കുത്തിയിരുപ്പ് സമരം; കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകത പരിഹരിക്കാന്‍ നടപടി എടുത്തില്ലെന്ന് ആക്ഷേപം

കോഴിക്കോട്: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്‍പില്‍ എംഎല്‍എമാരുടെ കുത്തിയിരുപ്പ് സമരം. എംഎല്‍എമാരായ കെകെ ലതിക, ഇപി വിജയന്‍ എന്നിവരാണ് കുത്തിയിരുപ്പ് സമരം നടത്തുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ അപാകത പരിഹരിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് കുത്തിയിരുപ്പ് സമരം. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അംഗങ്ങള്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചതിന് പിന്നലെയാണ് എംഎല്‍എമാരുടെ കുത്തിയിരുപ്പ് സമരം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ ചൊവ്വാഴ്ച ഇടതുപക്ഷം ഹര്‍ത്താല്‍ ആചരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News