ഹാജിമാര്‍ മിനായില്‍; പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം

ജിദ്ദ: ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി. ഹാജിമാര്‍ മിനായിലേക്ക് പ്രവഹിക്കുകയാണ്. മക്കയിലെ താമസസ്ഥലങ്ങളില്‍ നിന്ന് ഹാജിമാര്‍ വിശുദ്ധ ഹജ്ജിനുള്ള ഇഹ്‌റാം കച്ചയണിഞ്ഞ് മിനായിലെ തമ്പുകളിലേക്ക് യാത്ര തുടങ്ങി. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക് താളത്തില്‍ ചൊല്ലിയാണ് മിനായിലേക്ക് പോകുന്നത്. മദീന വഴിയെത്തിയവരും സൗദിയില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഹറമിലെത്തി ത്വവാഫ് നിര്‍വഹിച്ച് മിനായിലേക്ക് നീങ്ങി. നാളെയാണ് അറഫാ സംഗമം.

ദുല്‍ഹജ്ജ് എട്ടിന് ഉച്ചയ്ക്കു മുമ്പായി തമ്പുനഗരത്തില്‍ ഇടംപിടിക്കാന്‍ തലേന്നാള്‍തന്നെ വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷനുകള്‍ മിനാപ്രയാണം തുടങ്ങിയിരുന്നു. ഇനിയുള്ള അഞ്ചു നാളുകള്‍ മിനായിലും അനുബന്ധ ഇടങ്ങളിലുമായി തീര്‍ത്ഥാടകര്‍ ആരാധനകളും അനുഷ്ഠാനങ്ങളുമായി കഴിച്ചുകൂട്ടും. ബുധനാഴ്ച പ്രഭാതനമസ്‌കാരത്തിനു ശേഷം അറഫ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ വൈകീട്ട് മുസ്ദലിഫയിലത്തെി രാപ്പാര്‍ത്ത് വീണ്ടും മിനായില്‍ തിരിച്ചത്തെും.
ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും തിങ്കളാഴ്ച വൈകിട്ടുതന്നെ തീര്‍ഥാടകരെ മിനായിലത്തെിച്ചു തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതിനകം 1,36,000 ഹാജിമാര്‍ക്ക് മിനായില്‍ എത്താനാവുന്ന ക്രമീകരണമാണ് ഇന്ത്യന്‍ മിഷന്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News