നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്; വെള്ളിയാഴ്ച സത്യാഗ്രഹം; തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം

പാലക്കാട്: നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍  തൊഴിലാളികള്‍ വെള്ളിയാഴ്ച സത്യാഗ്രഹം നടത്തും. ശമ്പളം, ബോണസ്, മറ്റു ആനൂകൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ശനിയാഴ്ച തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. നെല്ലിയാമ്പതിയില്‍ എവിടി കമ്പനിയുടെ തോട്ടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത്.

കഴിഞ്ഞ തവണ പതിനാറ് ശതമാനമാനമുണ്ടായിരുന്ന ബോണസ് ഈ വര്‍ഷം ഏകപക്ഷീയമായി എട്ടര ശതമാനമാക്കി കുറച്ചു. മൂവായിരം രൂപ അഡ്വാന്‍സ് നല്‍കിയായിരുന്നു പ്രതിഷേധം തണുപ്പിക്കാനുള്ള  മാനേജ്‌മെന്റിന്റെ ശ്രമം. ഇതിനെതിരെ കടുത്ത രോഷത്തിലാണ് തൊ!ഴിലാളികള്‍, ഒറ്റക്കെട്ടായി സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണിവര്‍.

235 രൂപയാണ് തൊഴിലാളികളുടെ ദിവസവേതനം. ശമ്പളമാകട്ടെ ഒന്നിനും തികയില്ല. രാവിലെ ഏഴുമണിക്ക് ജോലിക്കിറങ്ങുന്ന തൊഴിലാളികള്‍ തിരിച്ചെത്തുമ്പോള്‍ രാത്രി ഏഴുമണിയാകും. തങ്ങള്‍ തുടര്‍ച്ചയായി പറ്റിക്കപ്പെടുകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളും സമരത്തിന് തയ്യാറെടുക്കുന്നത്. മൂന്നാറിലെ തൊഴിലാളി സമരം ഇവര്‍ക്കും പ്രചോദനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News