എംഎ ബേബിയുടെ മകൻ വിവാഹിതനായി; സനിധ ഇനി അശോകിന് കൂട്ട്

തിരുവനന്തപുരം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എംഎ ബേബിയുടെയും ബെറ്റിയുടെയും മകൻ അശോക് നെൽസൺ വിവാഹിതനായി. ചങ്ങനാശേരി വാകത്താനം കൂലിപ്പുരയ്ക്കൽ ആന്റണി ജോസഫിന്റെയും അന്നമ്മയുടെയും മകൾ സനിധയാണ് വധു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ രജിസ്റ്റർ ഓഫീസിൽ വച്ചാണ് വിവാഹം നടന്നത്. വധുവരൻമാരുടെ മാതാപിതാക്കളും അടുത്തബന്ധുക്കളും മാത്രമാണ് വിവാഹ രജിസ്‌ട്രേഷൻ ചടങ്ങിൽ പങ്കെടുത്തത്. വൈകുന്നേരം 3.30ഓടെ എകെജി ഹാളിൽ മതാചാരങ്ങളില്ലാതെ ലളിതമായി നടന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു.

പ്രശസ്ത ബാൻഡായ തൈക്കൂടം ബ്രിഡ്ജിലെ ഗിറ്റാറിസ്റ്റാണ് അപ്പു എന്ന അശോക് നെൽസൺ. സുഹൃത്തായ ലക്ഷ്മി വഴി ആറ്റിങ്ങലിൽ തൈക്കൂടം ബ്രിഡ്ജിന്റെ പരിപാടിക്കിടെയാണ് സനിധയും അശോക് നെൽസണും പരിചയപ്പെടുന്നത്. തുടർന്ന് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. ബിഫാം വിദ്യാർത്ഥിനിയാണ് സനിധ. കവിതാ കൃഷ്ണമൂർത്തിയുടെ ഭർത്താവും വയലിനിസ്റ്റുമായ എൽ സുബ്രഹ്മണ്യമാണ് അപ്പുവിന്റെ ഗുരു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here