കംപ്യൂട്ടറും ഫോണും വാച്ചും മാത്രമല്ല; ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഇനി ഇലക്ട്രിക് കാറും

സാന്‍ഫ്രാന്‍സിസ്‌കോ: കംപ്യൂട്ടറും ഫോണും പാഡും പോഡും വാച്ചും എല്ലാമായി ലോകത്തിന്റെ സാങ്കേതികരംഗം മുഴുവന്‍ കീഴടക്കിയ ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഒരു പുതിയ അംഗം കൂടി ലോകം കീഴടക്കാനെത്തുന്നു. സ്വന്തം ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. ആപ്പിള്‍ കുടുംബത്തില്‍ നിന്നുള്ള ഇലക്ട്രിക് കാര്‍ വൈകാതെ നിരത്തുകളിലെത്തുമെന്നാണ് സൂചന. ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലാണ് ആപ്പിള്‍ ഇപ്പോള്‍. ഇതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന്റെ പദ്ധതിക്കായി ഒരു ആഭ്യന്തര ടൈംടേബിള്‍ ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട്. ടൈറ്റാന്‍ എന്നാണ് പദ്ധതിയുടെ കോഡായി നല്‍കിയിട്ടുള്ളത്. 2019 വരെയാണ് എന്‍ജിനീയര്‍മാര്‍ക്ക് ആപ്പിള്‍ നല്‍കിയിട്ടുള്ള സമയം. അതിനകം വാഹനത്തിന്റെ രൂപകല്‍പന തീര്‍ക്കണം. എന്നാല്‍, വാഹനം എന്ന് നിരത്തില്‍ എത്തിക്കാനാകും എന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് ആപ്പിള്‍ ഇതുവരെ പോസിറ്റീവായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസങ്ങളില്‍ ഓട്ടോമോട്ടീവ് രംഗത്തെ വിദഗ്ധരെ ആപ്പിള്‍ പാളയത്തില്‍ എത്തിച്ചിരുന്നു. ബാറ്ററി ടെക്‌നോളജി രംഗത്തെ വിദഗ്ധരെയും ആപ്പിള്‍ പാളയത്തില്‍ എത്തിച്ചിട്ടുണ്ട്. ഓട്ടോമോട്ടീവ് പരിശോധനാ രംഗത്തുനിന്നുള്ള ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയതായി വിദഗ്ധര്‍ സ്ഥിരീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News