കുതിരവട്ടത്തുനിന്നു ചാടിയ നസീമ കൊച്ചിയിൽ പിടിയിൽ; വീട്ടുകാരെ മയക്കി കൊള്ളടയിക്കാൻ വിരുതുള്ള നസീമയെ പിടികൂടിയത് എംജി റോഡിലെ ലോഡ്ജിൽനിന്ന്

കൊച്ചി: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്നു തടവുചാടിയ നസീമ കൊച്ചിയിൽ പിടിയിൽ. കൊച്ചി എംജി റോഡിലെ രാധാനിവാസ് ലോഡ്ജിൽ നിന്നാണ് നിരവധി മോഷണക്കേസുകളിലെ പ്രതി കൂടിയായ നസീമ പിടിയിലായത്. പരപ്പനങ്ങാടി സ്വദേശിയാണ് നസീമ. ഓഗസ്റ്റ് പതിനഞ്ചിനാണ് ഇവർ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന സെല്ലിലെ ഭിത്തി തുരന്നു രക്ഷപ്പെട്ടത്.

വീട്ടുകാരെ മയക്കി കൊള്ള നടത്തുന്നതിലാണ് നസീമയുടെ വിരുത്. ഇത്തരത്തിലെ നിരവധി കവർച്ചാക്കേസുകളിൽ പ്രതിയുമാണ്. അടുക്കള ജോലിക്കാരി ചമഞ്ഞു വീടുകളിൽ കയറിപ്പറ്റി, പാലിലും ജ്യൂസിലും മയക്കുമരുന്നു കലർത്തി വീട്ടുകാർക്കു നൽകും. പിന്നെ, ആഭരണങ്ങൾ തട്ടിയെടുക്കും. അടുക്കള ജോലിക്കാരിയെ ആവശ്യമുണ്ടെന്ന പരസ്യം നോക്കിയാണ് നസീമ വീടുകൾ തെരഞ്ഞെടുക്കുന്നത്.

ആഗസ്റ്റ് 15ന് പുലർച്ചെയാണ് സെല്ലിന്റെ ചുമർതുരന്ന് നസീമ രക്ഷപ്പെട്ടത്. മുമ്പ് സെല്ലിൽ റിപ്പയറിങ് നടന്നപ്പോൾ കൈവശപ്പെടുത്തിയ കൽമഴു ഉപയോഗിച്ചാണ് ഇവർ ചുമർ തുരന്നത്. മെഡിക്കൽ കോളജ് എസ്.ഐ ടി. അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. മോഷണക്കേസിൽ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാനസിക രോഗം അഭിനയിച്ച നസീമയെ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News