തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. വീഴ്ചവരുത്തിയ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. താഴെതലം മുതല്‍ മുകള്‍തട്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.വീഴ്ച ചൂണ്ടിക്കാട്ടി ഡിപിഐ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
തെറ്റായ സ്‌കോര്‍ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചതാണ് അപാകതയ്ക്ക് കാരണം. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചവരുത്തി. പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ വിവരം കൃത്യമായി രേഖപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ ഡിപിഐയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
എസ്എസ്എല്‍സി പരീക്ഷാഫലം ചരിത്രത്തിലാദ്യമായി അബദ്ധ പഞ്ചാംഗമായിരുന്നു. എഴുതാത്ത പരീക്ഷയ്ക്ക് പോലും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ലഭിക്കുന്ന അവസ്ഥയുണ്ടായി. സംഭവം വിവാദമായതോടെ ഒരിക്കല്‍ പ്രസിദ്ധീകരിച്ച ഫലം റദ്ദാക്കി വീണ്ടും പുനഃപ്രസിദ്ധീകരിച്ചു. എന്നാല്‍, അതും തെറ്റായിരുന്നു. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും അപാകതയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിപിഐയ്ക്ക് നിര്‍ദേശം നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post