ആപ്പിൾ കമ്പനിക്ക് ഇനി എങ്ങനെ സമാധാനമായിരിക്കാം; വിടാതെ പിടിച്ച് ഷവോമി; എംഐ 4സിക്ക് ഐഫോൺ 6സുമായി സമാനതകളേറെ

ആപ്പിളിന്റെ ഐഫോൺ 6മായി സമാനതകളേറെയുള്ള ഷവോമി എംഐ 4സി ഇന്ന് വിപണിയിലെത്തും. ഐഫോൺ 6ന്റെ ഫ്രണ്ട് ക്യാമറയുടെ അതേ പവറാണ് എംഐ 4സിക്കും ഉള്ളതെന്നാണ് ടെക്‌ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. അഞ്ച് മെഗാ പിക്‌സൽ 85 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ ക്യാമറ ഉപയോഗിച്ച് മികച്ച സെൽഫികൾ എടുക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐഫോൺ 6 ഉപയോഗിച്ച് എടുത്ത സെൽഫിയും എംഐ 4സി ഉപയോഗിച്ച് എടുത്ത സെൽഫിയും ഒന്നിച്ച് പോസ്റ്റ് ചെയ്താണ് ഷവോമി മേധാവി ഇക്കാര്യം ബോധ്യപ്പെടുത്തുന്നത്.

പുതിയതരം യുഎസ്ബി ടൈപ്പ്‌സി പോർട്ടാണ് എംഐ 4സിയുടെ മറ്റൊരു പ്രധാന സവിശേഷത. മൈക്രോ യുഎസ്ബി കണക്ടർ, 4ജി എൽടിഇ കണക്ടിവിറ്റി, സ്‌നാപ്ഡ്രാഗൺ 808 പ്രോസസർ, അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 3080എംഎഎച്ച് ബാറ്ററി, 13 എംപി ക്യാമറ എന്നിവയാണ് മോഡലിന്റെ മറ്റു പ്രത്യോകതകൾ.

എംഐ 4സിയുടെ രണ്ടു മോഡലാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള ഒരു മോഡലും മൂന്നു ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമായാണ് ഇന്ന് പുറത്തിറക്കുന്നത്. 16 ജിബി മോഡലിന് വില ഏതാണ്ട് 15,650 രൂപയാണ്. 32ജിബിയുടേതിന് അൽപ്പം കൂടി വില കൂടും. നിലവിൽ ചൈനയിൽ മാത്രം ലഭ്യമാകുന്ന മോഡലുകൾ ഉടൻ തന്നെ ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിലും എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here