പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിച്ചു; പൊലീസുകാരെ തെറി വിളിച്ചു; യുവതിക്ക് 1200രൂപ പിഴ; വീഡിയോ കാണാം

mumbai-lady-beer

മുംബൈ: പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിക്കുകയും പൊലീസുകാരെ തെറി വിളിക്കുകയും ചെയ്ത യുവതിക്ക് 1200 രൂപ പിഴ. മുംബൈയിലെ പ്രമുഖ ഹോട്ടലിലെ റിസപ്ഷനിസ്റ്റായ യുവതിയാണ് സബർബൻ പൊലീസ് സ്‌റ്റേഷനിലിരുന്ന് ബിയർ കുടിക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തത്. പ്രദേശത്തെ ഹോട്ടലിലെ റിസപ്ഷനിസ്റ്റും ഹരിയാന സ്വദേശിനിയുമായ സുനിതാ യാദവ് എന്ന 25കാരിക്കെതിരെയാണ് നടപടി.

കഴിഞ്ഞ 17നായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട യുവതി മോശമായി പെരുമാറിയതിനെ തുടർന്ന് ഒരു ടാക്‌സി ഡ്രൈവറാണ് പരാതി നൽകുകയും അവരെ സ്റ്റേഷനിലെത്തിച്ചതും. വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച പൊലീസുകാരോടാണ് യുവതി തട്ടിക്കയറിയത്. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ബിയർ കുടിച്ച് തീർക്കുകയും ചെയ്തു. മദ്യപിച്ച് ബഹളമുണ്ടാക്കി, അപമര്യാദയായി പെരുമാറി എന്നീ കുറ്റങ്ങൾക്ക് 1200 രൂപ പിഴ ഈടാക്കിയ ശേഷം യുവതിയെ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here