യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന്; തർക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്നണി യോഗം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം. ഉത്തരവാദികൾക്ക് മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും. യുഡിഎഫിന്റെ കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന് നൽകാനും യോഗത്തിൽ ധാരണയായി.

യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ അടുത്തമാസം ആറിന് കൊച്ചിയിൽ നടത്താനും തീരുമാനമായി. എ.കെ.ആന്റണിയായിരിക്കും കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വീതം വെയ്പ് ചർച്ച താഴെത്തട്ടിൽ നടത്താനും തീരുമാനമായി. യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും ഘടകക്ഷികൾക്ക് നൽകുന്ന സീറ്റിൽ വിമതർ ഉണ്ടാകരുതെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here