കണ്‍സ്യൂമര്‍ ഫെഡ് അസ്ഥാനത്ത് ലാത്തിച്ചാര്‍ജ്; മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്; സതീശന്‍ പാച്ചേനിയെ ജീവനക്കാര്‍ തടഞ്ഞു

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു. മീഡിയാ വണ്‍ വീഡിയോ ജേണലിസ്റ്റ് സിജോ കെ സുധാകരനാണ് പരുക്കേറ്റത്. സ്ഥലത്തു സംഘര്‍ഷാവസ്ഥയുണ്ടായി.

ഇന്നു രാവിലെ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കേ ആസ്ഥാനത്ത് നാടകീയ സംഭവങ്ങളാണുണ്ടായത്. ഡയറക്ടര്‍ബോര്‍ഡംഗം സതീശന്‍ പാച്ചേനിയെ ജീവനക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്നു പുറത്തു പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു യോഗം ചേര്‍ന്നത്. കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസിനെ എതിര്‍ക്കുന്നയാളാണ് സതീശന്‍ പാച്ചേനി. പുതിയ എംഡി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്. പുറത്തുവന്ന അഴിമതിക്കഥകള്‍ ചര്‍ച്ച ചെയ്യേണ്ട യോഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News